കരുവാരകുണ്ട്: ഇഡലി തട്ടിൽ കുട്ടിയുടെ കൈവിരൽ കുടുങ്ങിയ സംഭവത്തിൽ സഹായത്തിനെത്തി കുട്ടിക്കും കുടുംബത്തിനും ആശ്വാസമേകി ഫയർ ഫോഴ്സ്. തുവൂർ അക്കരമേൽ സക്കീർ ഹുസൈന്റെ രണ്ട് വയസുള്ള അസ ഫാത്തിമയുടെ വിരലാണ് ഇഡലിത്തട്ടിൽ കുടുങ്ങിയത്.
സ്റ്റേഷൻ ഓഫീസർ പി. ഉമ്മറിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ഷിബു വി. നായർ, ബിപിൻ ഷാജു, അബ്ദുൾ സലീം, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ പി. സുമേഷ്, എ. തസ്നീം എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.